01:24am 13 June 2026
NEWS
നീറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി എൻടിഎയുടെ നിർണായക തീരുമാനം; വിദ്യാർഥികൾക്ക് കൂടുതൽ സൗകര്യങ്ങൾ
12/06/2026  04:36 PM IST
NILA
നീറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി എൻടിഎയുടെ നിർണായക തീരുമാനം; വിദ്യാർഥികൾക്ക് കൂടുതൽ സൗകര്യങ്ങൾ

 

ന്യൂഡൽഹി: നീറ്റ് പരീക്ഷാ സംവിധാനത്തിൽ സുപ്രധാന മാറ്റങ്ങളുമായി നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). പരീക്ഷ കൂടുതൽ സുതാര്യവും വിദ്യാർഥിസൗഹൃദവുമാക്കുന്നതിനായാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്.

പുതിയ ക്രമീകരണമനുസരിച്ച് പരീക്ഷയുടെ ദൈർഘ്യം 195 മിനിറ്റായിരിക്കും. ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന പരീക്ഷ വൈകുന്നേരം 5.15 വരെ നീളും. ഹാജർ ഒപ്പിടൽ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ മൂലം വിദ്യാർഥികളുടെ എഴുത്തുസമയം നഷ്ടപ്പെടാതിരിക്കാനാണ് ഈ തീരുമാനം.

റഫ് വർക്കുകൾക്കായി ചോദ്യപേപ്പർ ബുക്ക്‌ലെറ്റിൽ കൂടുതൽ സ്ഥലം അനുവദിക്കാനും എൻടിഎ തീരുമാനിച്ചു. നിലവിൽ ലഭിക്കുന്ന രണ്ട് പേജുകൾക്ക് പകരം ഇനി നാല് പേജുകൾ ലഭ്യമാകും. ഇതിൽ രണ്ട് പേജുകൾ നിർദേശങ്ങൾക്കു ശേഷവും ശേഷിക്കുന്ന രണ്ട് പേജുകൾ ബുക്ക്‌ലെറ്റിന്റെ അവസാന ഭാഗത്തുമാകും ഉൾപ്പെടുത്തുക.

ഇംഗ്ലീഷ് ഉൾപ്പെടെ എല്ലാ പ്രാദേശിക ഭാഷകളിലുമുള്ള ചോദ്യപേപ്പറുകളിൽ ഈ പുതുക്കിയ ബുക്ക്‌ലെറ്റ് മാതൃക നടപ്പിലാക്കുമെന്ന് എൻടിഎ പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിൽ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img